Thursday, March 26, 2015

Lyrics - Pularippoopenne - Ennum Eppozum       പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണു്
       മുടി മേലേ കെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണു്
       പമ്മി പമ്മി വന്നാലും തെന്നിപ്പോകും കാറ്റാണോ
       ഉള്ളിന്നുള്ളിൽ തീയാളും ഒരു മഞ്ജുനിലാവാണോ...ഹോയ്..
       (പുലരിപ്പൂപ്പെണ്ണേ....)

      നിറകതിരാളും ഒരു സ്നേഹദീപമാണോ
       മുറിവുകളോലും ഒരു പ്രേമഗാനമോ....
      അതിരറിയാതെ അലയുന്ന മേഘമാണോ
       ഇതളിലുലാവും ഒരു മഞ്ഞുതുള്ളിയോ...
      എത്താക്കൊമ്പിലെന്നും ചിരിവെട്ടം തൂകി നില്പൂ
       തൊട്ടാൽ മുള്ളു കോറും ഒരു തൊട്ടാവാടിയല്ലോ
       തൊട്ടുതൊട്ടില്ലെന്നു പെട്ടെന്നുമായുന്നൊരുച്ചക്കിനാവാണോ ഹോയ്
      (പുലരിപ്പൂപ്പെണ്ണേ....)

      സ്മരണകൾ മേയും ഒരു തീരഭൂമിയാണോ
       മറവികൾ പായും ഒരു രാജവീഥിയോ...
      മിഴികളിലേതോ നനവാർന്ന മൗനമാണോ
       കരളിതിലാളും കനലോ വിഷാദമോ...
      കണ്ടാലൊന്നു വീണ്ടും ചിരികാണാൻ തോന്നുമല്ലോ
       മിണ്ടാനൊന്നുകൂടെ ആരും പിമ്പേ പോരുമല്ലോ
       തണ്ടൊടിച്ചങ്ങനെ കൊണ്ടുപോകാനുള്ള മുന്തിരിത്തൈയ്യാണോ...
       (പുലരിപ്പൂപ്പെണ്ണേ....)

No comments:

Post a Comment