Thursday, March 26, 2015

Lyrics - Malarvaaka kombath - Ennum Eppozhum






 ആ...ആ...ആ...ആ...
      മലർവാകക്കൊമ്പത്തു്...മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു കിളിയേ കിളിയേ...
      പുണരുമ്പോൾ പിടയാതെ...ചിറകാലേ കുടയാതെ
       ഇടനെഞ്ചിൻ മഞ്ചത്തിൽ ചാഞ്ചാടു കിളിയേ കിളിയേ....
      വെയിലാറി നീ വാ വാ...പകൽ പോയി നീ വാ വാ...
      അനുരാഗ കിളിയേ കിളിയേ...ചാഞ്ചാടു കിളിയേ കിളിയേ....
      മലർവാകക്കൊമ്പത്തു്..മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു് കിളിയേ കിളിയേ...

      തെളിമാനത്തോപ്പിൽനിന്നൊരാ അനുരാഗത്തിങ്കളൊന്നിതാ
       കരിനീലക്കണ്ണിനുള്ളിലെ ദീപമാലയായ്...(2)
      കിനാവിലീ ജനാലയിൽ വരൂ വരൂ വിലോലയായ്
       വിമൂകമെന്റെ വീണയിൽ വരൂ വരൂ സുരാഗമായ്
       അകതാരിൻ കിളിയേ കിളിയേ...ചാഞ്ചാടു കിളിയേ കിളിയേ...
      മലർവാകക്കൊമ്പത്തു്..മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു കിളിയേ കിളിയേ...

      കുടമേന്തും ഞാറ്റുവേലപോൽ കുളിർ തൂകും നിൻ തലോടലിൽ
       തിന പൂക്കും പാടമാകവേ കാത്തുനിൽക്കവേ...
      വിഭാതമീ ഹിമാംബുവിൽ വരൂ വരൂ പ്രസാദമായ്
       ഒരായിരം ചിരാതുകൾ ഇതായിതാ സുഹാസമായ്
       കരളാകും കിളിയേ കിളിയേ...ചാഞ്ചാടു് കിളിയേ കിളിയേ...

      മലർവാകക്കൊമ്പത്തു്..മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു കിളിയേ കിളിയേ...
      വെയിലാറി നീ വാ വാ...പകൽ പോയി നീ വാ വാ...
      അനുരാഗക്കിളിയേ കിളിയേ...ചാഞ്ചാടു കിളിയേ കിളിയേ....

No comments:

Post a Comment