മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ...
മൂടിക്കെട്ടിപ്പെയ്യാതോടിപ്പോകൂ...
ആഴിയമ്മ വളര്‍ത്താന്‍ കണ്ടെടുത്ത മുത്തല്ലേ...
ആഴക്കടലിടഞ്ഞാല്‍...എന്റെ മുത്തു തേങ്ങൂല്ലേ...
ഓടിപ്പോ കോടക്കാറേ....
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ...
മാരിപ്പീലിക്കാറ്റേ.....
ഏതു പാട്ടു ഞാന്‍ പാടണം
എന്റെ പൊന്നുറങ്ങുവാന്‍...
ഏതു തോണി ഞാന്‍ തുഴയണം..
മറുതീരമേറുവാന്‍....
വാനവില്ലുപോൽ വളരണം
നീ നാടിനോമലായ് മാറണം
വാനത്തെത്തുമ്പോഴും മാനം നോക്കേണം
ആടമ്മാനം തോണീൽ ആടമ്മാനം മോളേ....
നീയില്ലാതെന്തോണക്കാലം
നീയല്ലാതെന്താരാവാരം
അച്ഛന്റെ പൂങ്കനവേ....
(മാരിപ്പീലിക്കാറ്റേ....)
ജന്മസാഗരം താണ്ടുവാന്‍
ജലനൗകയാണു നീ....
സാന്ത്വനങ്ങളാണോമനേ
നിന്റെ നല്ല വാക്കുകള്‍...
എവിടെയാണു നീയെങ്കിലും
മണ്ണിന്‍ ഓര്‍മ്മയെന്നും ഉണ്ടാകണം
പള്ളിത്തിരുനാളും സംക്രാന്തിപ്പൂവും
മകരപ്പൊങ്കല്‍ മീനും തിരുവാണിക്കാവും
അരയപ്പെണ്ണിന്‍ സ്നേഹം പോലെ
അറിയാതെന്നും കരളില്‍ വേണം
അച്ഛന്റെ പൂങ്കുളിരേ.....
(മാരിപ്പീലിക്കാറ്റേ....)