Thursday, March 26, 2015

Pulari poopenne - Video song - Ennum Eppozhum


Lyrics - Nilaavum Maayunnu - Ennum Eppozhum


      നിലാവും മായുന്നു രാവേറെയായ്
      ഒരേകാന്ത താരം പോൽ നീ ഏകയായ്...(2)
      തിരിഞ്ഞൊന്നു നോക്കി കുയിൽ യാത്രയായി
       തിരിഞ്ഞൊന്നു നോക്കി കുയിൽ യാത്രയായി....
      ചിരാതായ് പൊലിഞ്ഞല്ലോ നീ...
      നിലാവും മായുന്നു രാവേറെയായ്
      ഒരേകാന്ത താരം പോൽ നീ ഏകയായ്...

      നിശാനദിയിൽ വിഷാദികളായ്
      ഒഴുകിയകലെ...ഈ വിനാഴികകൾ
       നിശ്ശൂന്യതയിൽ ഒരോർമ്മയുമായ്
      ഒടുവിലിവിടെ നീ ശിലാലിപിയായ്
       ചിതാധൂളിയായ് നിൻ കിനാവിന്നു പാറി
      ചിതാധൂളിയായ് നിൻ കിനാവിന്നു പാറി....
      നിലാവും മായുന്നു രാവേറെയായ്
      ഒരേകാന്ത താരം പോൽ നീ ഏകയായ്...

      വിമൂകതയിൽ കരാംഗുലിയാൽ
      കരളിലരുളൂ സ്വരാഞ്ജലികൾ
      സദാ മിഴികൾ ഒരേ വഴിയിൽ
      തിരിയുഴിയുമീ വിദൂരതയിൽ
      ചിദാകാശമേ നീ തരൂ സൂര്യനാളം
      ചിദാകാശമേ നീ തരൂ സൂര്യനാളം....
      നിലാവും മായുന്നു രാവേറെയായ്
      ഒരേകാന്ത താരം പോൽ നീ ഏകയായ്...

Lyrics - Pularippoopenne - Ennum Eppozum



       പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണു്
       മുടി മേലേ കെട്ടി ഇരുകൈയ്യും വീശി കുതറിപ്പോക്കെങ്ങാണു്
       പമ്മി പമ്മി വന്നാലും തെന്നിപ്പോകും കാറ്റാണോ
       ഉള്ളിന്നുള്ളിൽ തീയാളും ഒരു മഞ്ജുനിലാവാണോ...ഹോയ്..
       (പുലരിപ്പൂപ്പെണ്ണേ....)

      നിറകതിരാളും ഒരു സ്നേഹദീപമാണോ
       മുറിവുകളോലും ഒരു പ്രേമഗാനമോ....
      അതിരറിയാതെ അലയുന്ന മേഘമാണോ
       ഇതളിലുലാവും ഒരു മഞ്ഞുതുള്ളിയോ...
      എത്താക്കൊമ്പിലെന്നും ചിരിവെട്ടം തൂകി നില്പൂ
       തൊട്ടാൽ മുള്ളു കോറും ഒരു തൊട്ടാവാടിയല്ലോ
       തൊട്ടുതൊട്ടില്ലെന്നു പെട്ടെന്നുമായുന്നൊരുച്ചക്കിനാവാണോ ഹോയ്
      (പുലരിപ്പൂപ്പെണ്ണേ....)

      സ്മരണകൾ മേയും ഒരു തീരഭൂമിയാണോ
       മറവികൾ പായും ഒരു രാജവീഥിയോ...
      മിഴികളിലേതോ നനവാർന്ന മൗനമാണോ
       കരളിതിലാളും കനലോ വിഷാദമോ...
      കണ്ടാലൊന്നു വീണ്ടും ചിരികാണാൻ തോന്നുമല്ലോ
       മിണ്ടാനൊന്നുകൂടെ ആരും പിമ്പേ പോരുമല്ലോ
       തണ്ടൊടിച്ചങ്ങനെ കൊണ്ടുപോകാനുള്ള മുന്തിരിത്തൈയ്യാണോ...
       (പുലരിപ്പൂപ്പെണ്ണേ....)

Lyrics - Malarvaaka kombath - Ennum Eppozhum






 ആ...ആ...ആ...ആ...
      മലർവാകക്കൊമ്പത്തു്...മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു കിളിയേ കിളിയേ...
      പുണരുമ്പോൾ പിടയാതെ...ചിറകാലേ കുടയാതെ
       ഇടനെഞ്ചിൻ മഞ്ചത്തിൽ ചാഞ്ചാടു കിളിയേ കിളിയേ....
      വെയിലാറി നീ വാ വാ...പകൽ പോയി നീ വാ വാ...
      അനുരാഗ കിളിയേ കിളിയേ...ചാഞ്ചാടു കിളിയേ കിളിയേ....
      മലർവാകക്കൊമ്പത്തു്..മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു് കിളിയേ കിളിയേ...

      തെളിമാനത്തോപ്പിൽനിന്നൊരാ അനുരാഗത്തിങ്കളൊന്നിതാ
       കരിനീലക്കണ്ണിനുള്ളിലെ ദീപമാലയായ്...(2)
      കിനാവിലീ ജനാലയിൽ വരൂ വരൂ വിലോലയായ്
       വിമൂകമെന്റെ വീണയിൽ വരൂ വരൂ സുരാഗമായ്
       അകതാരിൻ കിളിയേ കിളിയേ...ചാഞ്ചാടു കിളിയേ കിളിയേ...
      മലർവാകക്കൊമ്പത്തു്..മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു കിളിയേ കിളിയേ...

      കുടമേന്തും ഞാറ്റുവേലപോൽ കുളിർ തൂകും നിൻ തലോടലിൽ
       തിന പൂക്കും പാടമാകവേ കാത്തുനിൽക്കവേ...
      വിഭാതമീ ഹിമാംബുവിൽ വരൂ വരൂ പ്രസാദമായ്
       ഒരായിരം ചിരാതുകൾ ഇതായിതാ സുഹാസമായ്
       കരളാകും കിളിയേ കിളിയേ...ചാഞ്ചാടു് കിളിയേ കിളിയേ...

      മലർവാകക്കൊമ്പത്തു്..മണിമേഘത്തുമ്പത്തു്
       മഴവില്ലിൻ തുഞ്ചത്തു്....ചാഞ്ചാടു കിളിയേ കിളിയേ...
      വെയിലാറി നീ വാ വാ...പകൽ പോയി നീ വാ വാ...
      അനുരാഗക്കിളിയേ കിളിയേ...ചാഞ്ചാടു കിളിയേ കിളിയേ....

Ennum Eppozhum - All songs





1     "Malarvaka Kombathu"     P. Jayachandran, Rajalakshmy     4:48
2     "Nilavum Mayunnnu"     Harishankar     4:19
3     "Dhithiki Dhithiki"     Binny Krishnakumar     4:32
4     "Pulariponne"     Vijay Yesudas     3:58

Harishankar - grandson of Omanakutty teacher sung the song "Nilaavum Maayunnu"


Harishankar sung the song " Nilaavum Maayunnu"

Ennum Eppozhum - Music by Vidyasagar Lyrics by Rafeeq Ahamed

 
                                                              Vidyasagar





Rafeeeq Ahmed




4 Songs

1     "Malarvaka Kombathu"     P. Jayachandran, Rajalakshmy     4:48
2     "Nilavum Mayunnnu"     Harishankar     4:19
3     "Dhithiki Dhithiki"     Binny Krishnakumar     4:32
4     "Pulariponne"     Vijay Yesudas     3:58

Ennum Eppozhum - story by Actor Raveendran