Friday, December 20, 2013

Oru Indian Pranayakadha - Review 4






ഒരു ഇന്ത്യൻ പ്രണയകഥ
====================


Teaser, Songz & Trailor കണ്ടിട്ടാണ് ഈ പടത്തെ കുറിച്ച് അറിഞ്ഞു ഇഷ്ട പെട്ട് theatrilekku, അതും ഒരു സത്യൻ അന്തിക്കാട് പടത്തിനു പോകുന്നത്......ഈ അടുത്ത കാലത്തെ സത്യൻ അന്തിക്കാട് പടങ്ങൾ വച്ച് നോക്കുമ്പോൾ, ഇതും എന്തായി തീരുമെന്ന് ഊഹിക്കാവുന്നതെയുള്ളു......പക്ഷെ, എല്ലാം അസ്ഥാനത്ത് ആക്കികൊണ്ട് ഒരു നല്ല സിനിമ തന്ന സത്യൻ അന്തിക്കാടിന് ആദ്യമേ നന്ദി പറയുന്നു.......!!!!!!!!!


രാഷ്ട്രീയ നേതാവായ അരമനം സിദ്ധാർധ് (ഫഹദ് ഫാസിൽ ) അടുത്ത electionu RDF സ്ഥാനാർഥി ആയി മത്സരിക്കാൻ വേണ്ടി ഓടി നടക്കുന്ന ഒരു യുവ ജന നേതാവാണ്*........അവിടത്തെ പ്രസിഡന്റ്* ആയി ഉതുപ്പ് വള്ളിക്കാരൻ ( ഇന്നസെന്റ്* ) -ന്റെ സപ്പോർട്ടും ഉണ്ട് സിദ്ധാർഥനു .......പക്ഷെ നിര്ഭാഗ്യവശാൽ ആ സ്ഥാനത്തേക്ക് വേറെ ഒരു candidate മത്സരിക്കുന്നു.........ഉതുപ്പ് വള്ളിക്കാരന്റെ നിർദേശ പ്രകാരം ഐറിൻ ( അമല പോൾ ) -നെ സഹായിക്കാൻ ഫഹദ് എത്തിച്ചേരുന്നു.........അനധാലയങ്ങലെ കുറിച് documentory എടുക്കാൻ കേരളത്തില വന്നതാണ് ഐറിൻ ........സാഹചര്യങ്ങളുടെ സമ്മർദം മൂലം ഐരിന്റെ കൂടെ സിദ്ധാര്ധിനു നില്ക്കേണ്ടി വരുന്നു....... പക്ഷെ ഐറിൻ വന്നത് ഒരു പ്രത്യേക ഉദ്യെഷത്തോട്* കൂടി ആയിരുന്നു...... ഇനി ബാക്കി സ്ക്രീനിൽ ......അവസാനം നല്ലൊരു simple climaxum, രാഷ്ട്രീയകാർക്ക് നല്ലൊരു ഉപദേശവും ....!!!!!!!!



ഒരു സാധാരണ കഥയെ ഡോ. ഇഖ്*ബാൽ കുറ്റിപുരം നല്ല രീതിയിൽ തന്നെ എഴുതി ചേർത്തിട്ടുണ്ട് ......സത്യൻ അന്തിക്കാടിന്റെ സംവിധാനമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം...നല്ല രീതിയിൽ തന്നെ അദ്ദേഹം അത് ചെയ്തു.......ഇതിൽ അഭിനയിച്ച ഫഹദ്, മച്ചാനെ കിടിലം എന്നലാതെ വെരൊരും വാക്കും അതിനില്ല........നല്ല energetic ആയി തന്നെ അഭിനയിച്ചു.....അമല പോൾ നല്ല കെമിസ്ട്രി ആയിരുന്നു ഫഹദുമായി .... ഉതുപ്പ് വള്ളിക്കാരൻ എന്ന കഥാപാത്രം ഇന്നസെന്റ് കയ്യിൽ ഭദ്രം ആയിരുന്നു , ബാക്കി എല്ലാവരും, പ്രെതെകിച്ചു ലക്ഷി ഗോപാലസ്വാമിയും നന്നായിരുന്നു....ആരും അങ്ങിനെ അഭിനയിച്ചു കൊളമാക്കിയില്ല....സാധാരണ സത്യൻ പടത്തിൽ ഉള്ളവർ തന്നെ ഇതിലും ഉണ്ടായിരുന്നു........എന്തായാലും ബോക്സ്* ഓഫീസിൽ വിജയം കൊയ്യും എന്നതിൽ സംശയം ഇല്ല......!!!!!!!!!!!


പോസിറ്റീവ്
-----------------
1. ഫഹദ് ഫാസിൽ.....!!!!!!
2. അമല പോൾ ......!!!!!!!
3. ഇന്നസെൻറ്.......!!!!!!!
4. സ്ക്രിപ്റ്റ്, Direction ......!!!!!
5. സോങ്ങ്സ്......!!!!!!!
6. അനാഥാലയം ഷൂട്ടിങ്ങ് സീൻ...(ദാണ്ടേ, ഫ്രെയ്മിൽ ഒരു ___________ )
7. ബസ്* travelling ......!!!!!!! :D :P

നെഗറ്റീവ്
-------------
1. എടുത്തു പറയാൻ അങ്ങിനെ പ്രെതെകിച്ചു നെഗറ്റീവ് ഒന്നും ഇല്ല....!!!!!!!!!!!!


Over all Rating 3.5 / 5 .....!!!!!!ഇതൊരു സത്യൻ പടം എന്ന് പറയണോ അതോ ഫഹദ് പടം എന്നു പറയണോ എന്ന് തോന്നി പോകുമെങ്കിലും ഇതൊരു "നല്ല മലയാള സിനിമ" എന്ന് പറയുന്നതാണ് എനിക്കിഷ്ടം....!!!!!!!! പടം കണ്ടു കഴിഞ്ഞു "ബിരിയാണി" തിന്നണോ അതോ "Racing" നടത്തണൊ അതോ "കല്യാണം" കഴിക്കണോ എന്ന് ആലോചിക്കുമ്പോയാണ് കൂടെ വന്ന സുഹൃത്തിനു പോകേണ്ടി വന്നത്......അങ്ങിനെ രണ്ടു ദിവസത്തെ PVR LULU Mallil നിന്നും ഇനി നാട്ടിൻ പുറത്തെ theatrilekku.......!!!!!!!!


Courtesy - Forumkeralam

No comments:

Post a Comment