ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്
സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്
ആഴിത്തുറയാകെ പടയൊരുങ്ങി...
പൂരക്കളിയാട്ടക്കളമൊരുങ്ങി...
തുടങ്ങീ...നിറ പറ...പറ നിറ...
സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്...
ചെമ്പഴുക്കച്ചെമ്പരുന്തേ കണ്ണു വെയ്ക്കാതെ
നിനക്കെടുക്കാന്‍ ഈ തുറയ്ക്കൽ മീനില്ലല്ലോ..
അമ്പലത്തില്‍ കേളിയല്ലേ സുന്ദരിത്തുമ്പീ...
വിളക്കെടുക്കാന്‍ ആയിരങ്ങള്‍ കൂടെയില്ലേ....
പൂവറിയാതെ...പുഴയറിയാതെ...തിരയറിയാതെ വാ...
തന്ത തന്തന്നാ....
ചിരി മറയാതെ...കരയറിയാതെ...തുറയറിയാതെ വാ...
തന്ത തന്തന്നാ....
കുറുമ്പുകാരിപ്പെണ്ണേ...നീ അറിഞ്ഞില്ലെന്നോ...
കുറുമ്പുകാരിപ്പെണ്ണേ...ആ നീ അറിഞ്ഞില്ലെന്നോ...
നിന്റെ കാലില്‍ കൊലുസ്സു കെട്ടാന്‍ ആളുണ്ടേ...
(സിന്ദൂരപ്പൊട്ടും തൊട്ടു്...)
ഏലേലോ ഏലോ.....ഏലേലോ ഏലോ...
ഏലേലോ ഏലോ.....ഏലേലോ ഏലോ...
ചെമ്പരത്തിപ്പൂ ചിരിച്ചു പൂമരയ്ക്കാത്തീ
കടപ്പുറത്തും മണപ്പുറത്തും പൂരം വന്നേ...
തമ്പകൊട്ടി തുമ്പകൊട്ടി തമ്പുരാട്ടിക്കു്
ചെമ്പകപ്പൂച്ചെണ്ടുമല്ലി പൂക്കോലങ്ങള്‍
കന്നിമൊഴിയോടെ..അന്നനടയോടെ...
പൊന്നും ചിരിയോടെ വാ...
തന്ത തന്തന്നാ.....
കൊട്ടും കൊഴലോടെ...തപ്പും തുടിയോടെ...
നിന്നെ എതിരേറ്റിടാം...
തന്ത തന്തന്നാ....
വീട്ടുകാരേ കണ്ടോ...കൂട്ടുകാരേ കണ്ടോ...
വീട്ടുകാരേ കണ്ടോ...ഏയ് കൂട്ടുകാരേ കണ്ടോ...
ആളൊരുങ്ങി അരങ്ങൊരുങ്ങി നാടാകെ....
സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്
ആഴിത്തുറയാകെ പടയൊരുങ്ങി...
പൂരക്കളിയാട്ടക്കളമൊരുങ്ങി...
തുടങ്ങീ...നിറ പറ...പറ നിറ...
സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്...
No comments:
Post a Comment