Sunday, September 23, 2012

Rajagopuram kadannu - Puthiya Theerangal



രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ..
രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ...
രാജധാനി വിട്ടിറങ്ങി എന്റെ പര്‍ണ്ണശാല തേടി
വന്നതെന്തിനാണു മോഹിനീ...
ശ്യാമശില്പമാണു ഞാന്‍
ദേവശില്പിയാണു നീ...
രാജബന്ധനങ്ങള്‍ വിട്ടു
തേടിയെത്തും എന്നെയൊന്നു സ്വ്വീകരിക്കുമോ....
രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ...

ശിലയില്‍ നിന്നും എന്നെ നീ കണ്ടെടുത്ത രാത്രിയില്‍
പ്രേമധാരയായ് നിന്‍ ഹൃദയമര്‍മ്മരം
സ്വര്‍ഗ്ഗഗോപുരത്തില്‍ നീ....സര്‍ഗ്ഗസാഗരത്തില്‍ ഞാന്‍
ദൂരെയാണു നാം...അത്ര അകലെയാണു നാം...
മന്ദഹാസ മഞ്ജരീ...മാലിനീ...
ഇന്ദു മന്ദഗാമിനീ...കാമിനീ....
മോഹതാരമില്ല ദേവവീണയില്ല കൈയിലേകുവാന്‍...
രാജധാനി വിട്ടിറങ്ങി നിന്റെ പർ‌ണ്ണശാല
തേടിവന്ന സ്നേഹരാഗമാണു ഞാന്‍....
രാജഗോപുരം കടന്നു
രാഗമന്ദിരത്തില്‍ വന്നതെന്തിനാണു ദേവസുന്ദരീ....

ശിലയില്‍ നിന്നും അനഘമാം ശില്പമായൊരന്തിയില്‍
സാന്ധ്യസൂര്യനില്‍ തിളങ്ങി അന്നു നീ...
ഉന്നതങ്ങളേറി ഞാന്‍ അഹല്യയായ് നില്‍ക്കവേ
ദേവപാദമായ് വന്ന പുണ്യമാണു നീ....
ഓര്‍മ്മയെത്ര സുന്ദരം ശീതളം...
വിരഹമത്രമേല്‍ പ്രിയേ ദുസ്സഹം...
വീണ്ടും ഈ സമാഗമം പകര്‍ന്ന ഹർ‌ഷമോടെ സ്വാഗതം....
രാജധാനി വിട്ടിറങ്ങി നിന്റെ പർ‌ണ്ണശാല
തേടിവന്ന സ്നേഹരാഗമാണു ഞാന്‍....
രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ....

No comments:

Post a Comment