നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ക്ക് ഈ വര്‍ഷത്തെ സത്യന്‍ അന്തിക്കാടിന്റെ സമ്മാനമാണ് പുതിയ തീരങ്ങള്‍.
എല്ലാക്കാലത്തും social networking mediaകളില്‍ നിന്നും ആദ്യ ദിനങ്ങളില്‍ വിമര്‍ശനം നേരിടുന്നതാണ് സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. ഈ തവണയും അതില്‍ നിന്ന് വിഭിന്നമല്ല. എന്നാല്‍ ഒരു കാലത്തും ഈ വിമര്‍ശനങ്ങള്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ വിജയത്തെ ഒരു രീതിയിലും ബാധിച്ചിട്ടില്ല. ഉദാഹരണത്തിന് സ്നേഹവീട്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേടിയ ഈ ചിത്രം നിര്‍മാതാവിന് മികച്ച സാമ്പത്തിക വിജയം നേടി കൊടുക്കുന്നതാണ് നാം കണ്ടത്.
കുടുംബ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ആണ് പുതിയ തീരങ്ങളും നേടുന്നത്. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിന്ന് നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അത് ഈ ചിത്രത്തില്‍ നിന്ന് കിട്ടുന്നു എന്നാണു ആദ്യ ദിനത്തെ പ്രതികരണം സൂചിപ്പിക്കുന്ത്.
ആദ്യ ദിനം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചതായി ചൂണ്ടി കാണിക്കുന്നത് രണ്ടു പേരെയാണ്..
ചിത്രത്തില്‍ വേറൊനി എന്ന എഴുപതു വയസുള്ള കഥാപാത്രത്തെ അവതരിപ്പിച്ച മോളി , ആലപ്പി അപ്പച്ചനായി വേഷമിട്ട സിദ്ധാര്‍ത് ശിവ.
ഈ രണ്ടും പേരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു.വരും നാളുകളില്‍ മലയാള സിനിമയില്‍ തങ്ങളുടേതായ ഒരു സ്ഥാനം ഇവര്‍ക്കുണ്ടാകും എന്നുറപ്പാണ്. ആദ്യ പകുതിയിലെ കോമഡി രംഗങ്ങള്‍ വളരെ മികച്ചതാണ് എന്നാണു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പങ്കു വെക്കുന്ന അഭിപ്രായം. നിവിന്‍ പൊളിയും നമിത പ്രമോദും നെടുമുടി വേണുവും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കി.
നന്മയുള്ള, മലയാളത്തിന്റെ മണമുള്ള സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ നിങ്ങള്ക്ക് ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ പുതിയ തീരങ്ങള്‍ നിങ്ങളെ നിരാശപെടുത്തില്ല. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാത്ത , കാണാന്‍ പാടില്ലാത്ത ഒരൊറ്റ രംഗം പോലും ഇല്ലാത്ത, നിങ്ങളുടെ മക്കളോടും ഭാര്യയോടും കൂടെ വിശ്വസിച്ചിരുന്നു കാണാന്‍ പറ്റുന്ന ഒരു നല്ല ചിത്രം.
മുഴുവന്‍ മനുഷ്യരുടെയും നന്മയുടെ എല്ലാ വശങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന ഒരു നല്ല സിനിമ. കാഴ്ച്ചയുടെ നന്മയുടെ ജീവിതത്തിന്റെ പുതിയ തീരങ്ങള്‍.
No comments:
Post a Comment