ശ്രീബാല കെ. മേനോന്‍ മനോരമ അഭിമുഖം
സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരുന്ന ശ്രീബാല കെ. മേനോന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായിട്ടാണ് ചലച്ചിത്രലോകത്ത് അരങ്ങേറിയത്. സംവിധാനത്തിന് പുറമെ എഴുത്തിലും ശ്രീബാല ശ്രദ്ധേയയാണ്. ശ്രീബാല സംവിധാനം ചെയ്ത ഡോക്കുമെന്ററി ’അക്കാമ്മ ചെറിയാന്‍’, ’പന്തിഭോജനം, ’ജോണി ഫ്രം ഡാര്‍ക്നസ് ടു ലൈറ്റ് എന്നീ ഹ്രസ്വ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. 19 കനാല്‍ റോഡ്, സില്‍വിയ പ്ളാത്തിന്റെ മാസ്റ്റര്‍ പീസ് എന്നീ പുസ്തകങ്ങളും ശ്രീബാല കെ. മേനോന്റേതാണ്.
ദിലീപിനെ നായകനാക്കി ഒരുക്കിയ ലവ് 24*7 എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ സ്വതന്ത്ര സംവിധായികയായി എത്തിയിരിക്കുന്നു. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ശ്രീബാല
സിനിമയിൽ നിന്നുള്ള പ്രതികരണം
വളരെ പോസിറ്റീവ് ആയ പ്രതികരണം ആണ്. സ്ത്രീകൾ പുരുഷന്മാർ തുടങ്ങി സമൂഹത്തിൽ ഉള്ള എല്ലാവരേയും പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. കുറച്ചു കഥാപാത്രങ്ങളെ ഉള്ളൂവെങ്കിലും അവർക്കെല്ലാം അവരുടേതായ വ്യക്തിത്വവും നൽകിയിട്ടുണ്ട്.
∙ സ്ത്രീ കഥാപാത്രങ്ങൾ:
ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് കൃത്യമായ നിലപാടുകൾ ഉണ്ട്. സ്ത്രീ കഥാപാത്രങ്ങൾ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും ഉള്ളവരാണ്. സ്ത്രീയായ ഞാൻ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ: ‘ഈ സിനിമയിലെ ഏറ്റവും ശക്തം എന്നു ഞാൻ വിശ്വസിക്കുന്ന കഥാപാത്രം ശ്രീനിവാസന്റെ ഉമ്മർ അബ്ദുള്ള എന്ന എഡിറ്റർ ആണ്. ആ കഥാപാത്രത്തെ എഴുതിയതും സ്ത്രീയായ ഞാൻ തന്നെയാണ്.
∙ രണ്ടു ധാരകൾ ഒന്നിച്ചപ്പോൾ ബുദ്ധിമുട്ടിയോ?
ഒരു ന്യൂസ് ചാനലിൽ ട്രെയ്നി ആയി വരുന്ന കുട്ടിയും മുതിർന്ന പത്രപ്രവർത്തകനും തമ്മിലുള്ള പ്രണയം ഒരു വശത്ത്. സുഹാസിനിയും ശശികുമാറും തമ്മിലുള്ള പ്രണയം മറുവശത്ത്. ഇതൊന്നും ആലോചിച്ചു ഉറപ്പിച്ചു എഴുതിയതല്ല. എഴുതി വന്നപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചു പോയി. മൊത്തത്തിൽ പറയുന്ന കാര്യം ന്യായീകരിക്കപ്പെടണമെന്നേ വിചാരിച്ചുള്ളൂ.
∙ ചെറുകഥയെ ആസ്പദമാക്കി എഴുതിയ സിനിമ?
എവിടെയും ഈ സിനിമയുടെ പ്രമേയം ചെറുകഥയായി പബ്ലിഷ് ചെയ്തിട്ടില്ല. എന്റെ മനസിൽ തോന്നിയ ഒരു കഥ. ആദ്യം ഇതു ചെറു കഥയായി തോന്നിയെങ്കിലും പിന്നീട് ഒരു തിരക്കഥയ്ക്കുള്ള സ്കോപ് കണ്ടു. അങ്ങനെ അത് വലുതാക്കി ഒരു സിനിമയായി.
∙ വർഷങ്ങളായി സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ആയിരുന്നല്ലോ. ഇനിയും സത്യൻ സാറിന്റെ കൂടെ സംവിധാന സഹായി ആകുമോ?
ഒരു സ്വതന്ത്ര സംവിധായികയായി ഞാൻ തുടരും
കടപ്പാട് - മനോരമ
No comments:
Post a Comment