Sunday, September 30, 2012

Marippeeli katte - Puthiya Theerangal


ഓ...ഓ...ഓ.....
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ...
മൂടിക്കെട്ടിപ്പെയ്യാതോടിപ്പോകൂ...
ആഴിയമ്മ വളര്‍ത്താന്‍ കണ്ടെടുത്ത മുത്തല്ലേ...
ആഴക്കടലിടഞ്ഞാല്‍...എന്റെ മുത്തു തേങ്ങൂല്ലേ...
ഓടിപ്പോ കോടക്കാറേ....
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ...
മാരിപ്പീലിക്കാറ്റേ.....

ഏതു പാട്ടു ഞാന്‍ പാടണം
എന്റെ പൊന്നുറങ്ങുവാന്‍...
ഏതു തോണി ഞാന്‍ തുഴയണം..
മറുതീരമേറുവാന്‍....
വാനവില്ലുപോൽ വളരണം
നീ നാടിനോമലായ് മാറണം
വാനത്തെത്തുമ്പോഴും മാനം നോക്കേണം
ആടമ്മാനം തോണീൽ ആടമ്മാനം മോളേ....
നീയില്ലാതെന്തോണക്കാലം
നീയല്ലാതെന്താരാവാരം
അച്ഛന്റെ പൂങ്കനവേ....
(മാരിപ്പീലിക്കാറ്റേ....)

ജന്മസാഗരം താണ്ടുവാന്‍
ജലനൗകയാണു നീ....
സാന്ത്വനങ്ങളാണോമനേ
നിന്റെ നല്ല വാക്കുകള്‍...
എവിടെയാണു നീയെങ്കിലും
മണ്ണിന്‍ ഓര്‍മ്മയെന്നും ഉണ്ടാകണം
പള്ളിത്തിരുനാളും സംക്രാന്തിപ്പൂവും
മകരപ്പൊങ്കല്‍ മീനും തിരുവാണിക്കാവും
അരയപ്പെണ്ണിന്‍ സ്നേഹം പോലെ
അറിയാതെന്നും കരളില്‍ വേണം
അച്ഛന്റെ പൂങ്കുളിരേ.....
(മാരിപ്പീലിക്കാറ്റേ....)



Molly Chechy Rocks.... :)


Friday, September 28, 2012

Puthiya Theerangal ...brings back family to theater after a long time..


Yes as usual after the first day criticism against the movie, now the movie has been taken by family audience. Most of the theaters had houseful shows today.  As per the reports from theater, family audience like the movie very much..."Simple movie", "typical Sathyan Anthikkad movie", are the comments from most of the people who watched the movie...

We all witnessed the same sort of criticism during the initial days of Vinodayathra, Achuvinte Amma, Yathrakkarude Sraddakku,Snehaveedu.....but we all know what happened after that...

If you are a person who loves good movies , go for this movie with open heart..
its a simple Sathyan Anthikkad movie....come with your family....you will enjoy it...

Thursday, September 27, 2012

Puthiya Theerangal released today with good reports...



നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ക്ക് ഈ വര്‍ഷത്തെ സത്യന്‍ അന്തിക്കാടിന്റെ സമ്മാനമാണ് പുതിയ തീരങ്ങള്‍.

എല്ലാക്കാലത്തും social networking mediaകളില്‍ നിന്നും ആദ്യ ദിനങ്ങളില്‍ വിമര്‍ശനം നേരിടുന്നതാണ് സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. ഈ തവണയും അതില്‍ നിന്ന് വിഭിന്നമല്ല. എന്നാല്‍ ഒരു കാലത്തും ഈ വിമര്‍ശനങ്ങള്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ വിജയത്തെ ഒരു രീതിയിലും ബാധിച്ചിട്ടില്ല. ഉദാഹരണത്തിന് സ്നേഹവീട്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേടിയ ഈ ചിത്രം നിര്‍മാതാവിന് മികച്ച സാമ്പത്തിക വിജയം നേടി കൊടുക്കുന്നതാണ് നാം കണ്ടത്.

കുടുംബ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ആണ് പുതിയ തീരങ്ങളും നേടുന്നത്. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിന്ന് നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അത് ഈ ചിത്രത്തില്‍ നിന്ന് കിട്ടുന്നു എന്നാണു ആദ്യ ദിനത്തെ പ്രതികരണം സൂചിപ്പിക്കുന്ത്.


ആദ്യ ദിനം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചതായി ചൂണ്ടി കാണിക്കുന്നത് രണ്ടു പേരെയാണ്..

ചിത്രത്തില്‍ വേറൊനി എന്ന എഴുപതു വയസുള്ള കഥാപാത്രത്തെ അവതരിപ്പിച്ച മോളി , ആലപ്പി അപ്പച്ചനായി വേഷമിട്ട സിദ്ധാര്‍ത് ശിവ.
ഈ രണ്ടും പേരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു.വരും നാളുകളില്‍ മലയാള സിനിമയില്‍ തങ്ങളുടേതായ ഒരു സ്ഥാനം ഇവര്‍ക്കുണ്ടാകും എന്നുറപ്പാണ്. ആദ്യ പകുതിയിലെ കോമഡി രംഗങ്ങള്‍ വളരെ മികച്ചതാണ് എന്നാണു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പങ്കു വെക്കുന്ന അഭിപ്രായം. നിവിന്‍ പൊളിയും നമിത പ്രമോദും നെടുമുടി വേണുവും തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കി. 

നന്മയുള്ള, മലയാളത്തിന്റെ മണമുള്ള സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ നിങ്ങള്ക്ക് ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ പുതിയ തീരങ്ങള്‍ നിങ്ങളെ നിരാശപെടുത്തില്ല. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാത്ത , കാണാന്‍ പാടില്ലാത്ത ഒരൊറ്റ രംഗം പോലും ഇല്ലാത്ത, നിങ്ങളുടെ മക്കളോടും ഭാര്യയോടും കൂടെ വിശ്വസിച്ചിരുന്നു കാണാന്‍ പറ്റുന്ന ഒരു നല്ല ചിത്രം.


മുഴുവന്‍ മനുഷ്യരുടെയും നന്മയുടെ എല്ലാ വശങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന ഒരു നല്ല സിനിമ. കാഴ്ച്ചയുടെ നന്മയുടെ ജീവിതത്തിന്റെ പുതിയ തീരങ്ങള്‍.


Puthiya Theerangal - today onwards




Wednesday, September 26, 2012

Sindoora Pottum Thottu - Puthiya Theerangal


സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്
സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്
ആഴിത്തുറയാകെ പടയൊരുങ്ങി...
പൂരക്കളിയാട്ടക്കളമൊരുങ്ങി...
തുടങ്ങീ...നിറ പറ...പറ നിറ...
സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്...

ചെമ്പഴുക്കച്ചെമ്പരുന്തേ കണ്ണു വെയ്ക്കാതെ
നിനക്കെടുക്കാന്‍ ഈ തുറയ്ക്കൽ മീനില്ലല്ലോ..
അമ്പലത്തില്‍ കേളിയല്ലേ സുന്ദരിത്തുമ്പീ...
വിളക്കെടുക്കാന്‍ ആയിരങ്ങള്‍ കൂടെയില്ലേ....
പൂവറിയാതെ...പുഴയറിയാതെ...തിരയറിയാതെ വാ...
തന്ത തന്തന്നാ....
ചിരി മറയാതെ...കരയറിയാതെ...തുറയറിയാതെ വാ...
തന്ത തന്തന്നാ....
കുറുമ്പുകാരിപ്പെണ്ണേ...നീ അറിഞ്ഞില്ലെന്നോ...
കുറുമ്പുകാരിപ്പെണ്ണേ...ആ നീ അറിഞ്ഞില്ലെന്നോ...
നിന്റെ കാലില്‍ കൊലുസ്സു കെട്ടാന്‍ ആളുണ്ടേ...
(സിന്ദൂരപ്പൊട്ടും തൊട്ടു്...)


ഏലേലോ ഏലോ.....ഏലേലോ ഏലോ...
ഏലേലോ ഏലോ.....ഏലേലോ ഏലോ...

ചെമ്പരത്തിപ്പൂ ചിരിച്ചു പൂമരയ്ക്കാത്തീ
കടപ്പുറത്തും മണപ്പുറത്തും പൂരം വന്നേ...
തമ്പകൊട്ടി തുമ്പകൊട്ടി തമ്പുരാട്ടിക്കു്
ചെമ്പകപ്പൂച്ചെണ്ടുമല്ലി പൂക്കോലങ്ങള്‍
കന്നിമൊഴിയോടെ..അന്നനടയോടെ...
പൊന്നും ചിരിയോടെ വാ...
തന്ത തന്തന്നാ.....
കൊട്ടും കൊഴലോടെ...തപ്പും തുടിയോടെ...
നിന്നെ എതിരേറ്റിടാം...
തന്ത തന്തന്നാ....
വീട്ടുകാരേ കണ്ടോ...കൂട്ടുകാരേ കണ്ടോ...
വീട്ടുകാരേ കണ്ടോ...ഏയ് കൂട്ടുകാരേ കണ്ടോ...
ആളൊരുങ്ങി അരങ്ങൊരുങ്ങി നാടാകെ....

സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്
ആഴിത്തുറയാകെ പടയൊരുങ്ങി...
പൂരക്കളിയാട്ടക്കളമൊരുങ്ങി...
തുടങ്ങീ...നിറ പറ...പറ നിറ...
സിന്ദൂരപ്പൊട്ടും തൊട്ടു് സൂര്യന്‍ മുറ്റത്തു്
ചിങ്കാരിച്ചെണ്ടത്താളം തെക്കന്‍ കാറ്റത്തു്...



Monday, September 24, 2012

Thilakan............






Sunday, September 23, 2012

Puthiya Theerangal Audio released...






Puthiya Theerangal Audio  got released. It was released by Mammootty and Kavya Madhavan..

Puthiya Theerangal has some melodious songs tuned by legend Ilayaraja.


1.Maripeelikaatte sung by Hariharan (also sung by Madhu Balakrishnan)


2. Raajagopuram - Vijay Yesudas and Swetha


3. Sindoorapottum thottu - Madhu Balakrishnan



waiting period is over...Puthiya Theerangal will release this weekend


Chembil Asokan in Puthiya Theerangal


For the first time with Sathyan Anthikkad - Meet our stars of Puthiya Theerangal

Nivin Pauly
Namitha Pramod
Sidharth Siva
Dharmarajan Bolgatty
Kovoor Vinod
Niyas

Rajagopuram kadannu - Puthiya Theerangal



രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ..
രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ...
രാജധാനി വിട്ടിറങ്ങി എന്റെ പര്‍ണ്ണശാല തേടി
വന്നതെന്തിനാണു മോഹിനീ...
ശ്യാമശില്പമാണു ഞാന്‍
ദേവശില്പിയാണു നീ...
രാജബന്ധനങ്ങള്‍ വിട്ടു
തേടിയെത്തും എന്നെയൊന്നു സ്വ്വീകരിക്കുമോ....
രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ...

ശിലയില്‍ നിന്നും എന്നെ നീ കണ്ടെടുത്ത രാത്രിയില്‍
പ്രേമധാരയായ് നിന്‍ ഹൃദയമര്‍മ്മരം
സ്വര്‍ഗ്ഗഗോപുരത്തില്‍ നീ....സര്‍ഗ്ഗസാഗരത്തില്‍ ഞാന്‍
ദൂരെയാണു നാം...അത്ര അകലെയാണു നാം...
മന്ദഹാസ മഞ്ജരീ...മാലിനീ...
ഇന്ദു മന്ദഗാമിനീ...കാമിനീ....
മോഹതാരമില്ല ദേവവീണയില്ല കൈയിലേകുവാന്‍...
രാജധാനി വിട്ടിറങ്ങി നിന്റെ പർ‌ണ്ണശാല
തേടിവന്ന സ്നേഹരാഗമാണു ഞാന്‍....
രാജഗോപുരം കടന്നു
രാഗമന്ദിരത്തില്‍ വന്നതെന്തിനാണു ദേവസുന്ദരീ....

ശിലയില്‍ നിന്നും അനഘമാം ശില്പമായൊരന്തിയില്‍
സാന്ധ്യസൂര്യനില്‍ തിളങ്ങി അന്നു നീ...
ഉന്നതങ്ങളേറി ഞാന്‍ അഹല്യയായ് നില്‍ക്കവേ
ദേവപാദമായ് വന്ന പുണ്യമാണു നീ....
ഓര്‍മ്മയെത്ര സുന്ദരം ശീതളം...
വിരഹമത്രമേല്‍ പ്രിയേ ദുസ്സഹം...
വീണ്ടും ഈ സമാഗമം പകര്‍ന്ന ഹർ‌ഷമോടെ സ്വാഗതം....
രാജധാനി വിട്ടിറങ്ങി നിന്റെ പർ‌ണ്ണശാല
തേടിവന്ന സ്നേഹരാഗമാണു ഞാന്‍....
രാജഗോപുരം കടന്നു
രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ....

Puthiya Theerangal - Official Trailer

Tuesday, September 18, 2012

Puthiya Theerangal - First Look

Monday, September 17, 2012

Puthiya Theerangal - posters










Saturday, September 8, 2012

Jagathy Sreekumar will be back soon




Recently Sathyan sir visited Jagathy Sreekumar in Velloor hospital and as per him he is getting recovered well and will be back soon. He is taking food properly and is responding to medicine very well. He actually visited Calicut hospital the very next day the accident happened. When he met Jagathy Sreekumar this time, he shook hand and was able to understand almost everything he told. As per Sathyan sir Jagathy is responding well to most of his colleagues from film industry when they visit him.. Once he recover the ability to speak, then it wont be that much far away from our Old Jagathy...For sure, he will be back..

Please pray for his quick recovery..